ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ വേതനം വെട്ടിക്കുറയ്ക്കരുതെന്നും, കൊവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളെ അതൃപ്തരാക്കരുതെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷ ന്‍റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് എത്രയും വേ​ഗം ശമ്പളം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതിയും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ഡോക്ടര്‍മാര്‍ക്ക് ശമ്പളം മുടങ്ങുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. മൂന്നു മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കൂട്ടരാജി വയ്ക്കുമെന്ന് ഡല്‍ഹിയിലെ ഹിന്ദു റാവ്, കസ്തൂര്‍ബാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.