ബംഗളുരു: നഗരത്തിലെ പദ്രയയണപുര വാര്‍ഡിലെ സാമാജിതന്‍ ഇമ്രാന്‍ പാഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനതാദള്‍ (എസ്) അംഗമായ പാഷ ആശുപത്രിയിലേക്ക് പോകും മുന്‍പ് ഇയാളെ യാത്രയാക്കാന്‍ നിരവധി ജനങ്ങളെത്തി. അവരെ നോക്കി കൈവീശിയാണ് ആംബുലന്‍സിലേക്ക് ഇമ്രാന്‍ പാഷ കയറിയത്. സാമൂഹിക അകലം പാലിക്കാത്തതിന് ഇമ്രാന്‍ പാഷക്കെതിരെ ബംഗളുരു സിറ്റി പൊലീസ് കേസെടുത്തു.

കൊവിഡ് ബാധയുണ്ടെന്ന് അറിയാമായിരുന്നിട്ടും സാമാജികനായ ഇമ്രാന്‍ പാഷ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ജഗജീവന്‍റാംനഗര്‍ പൊലീസ് ഓഫീസര്‍ കുറ്രപ്പെടുത്തി. തന്റെ അണികളെ കൈവീശിക്കാണിക്കുന്ന പാഷയുടെ വീഡിയോയ്ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ലഭിച്ചത്. ബംഗളുരു നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പെടുന്ന വാര്‍ഡാണ് പദരയണപുര. ഇന്നലെ വൈകുന്നേരം വരെ 67 പുതിയ കേസുകളാണ് ഇവിടെയുണ്ടായത്.