യുഎസ്: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് അതീവ ​ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. ഡോക്ടര്‍ അങ്കിത് ഭരത് ആണ് കൊവിഡ് വൈറസ് രോ​ഗിയില്‍ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയ വിജയിച്ചത്. ശ്വാസകോശം മാറ്റിവച്ചില്ലായിരുന്നെങ്കില്‍ ഇരുപതുകാരിയായ യുവതി രോ​ഗത്തെ അതിജീവിക്കില്ലായിരുന്നു എന്ന് ചിക്കാ​ഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ വ്യക്തമാക്കി.

20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവതി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ ചെയ്തതില്‍ വച്ചേറ്റവും വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടര്‍ അങ്കിത് ഭരതിന്റെ വെളിപ്പെടുത്തല്‍. ഹൃദയം, വൃക്ക, രക്തക്കുഴലുകള്‍, നാഡീവ്യവസ്ഥ തുടങ്ങിയവയെ എല്ലാം കോവിഡ് തകരാറിലാക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരിലും കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.കൊറോണ ബാധിച്ച്‌ യുവതിയുടെ ശ്വാസകോശം അതീവ ഗുരുതര അവസ്ഥയിലായിരുന്നു.