ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപനം സംബന്ധിച്ച്‌ നീതി ആയോഗ് അംഗം ഡോ.വിനോദ് പോള്‍ യോഗത്തില്‍ വിശദീകരിച്ചു.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ തയാറാക്കാന്‍ അരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

രോഗബാധ കൂടുന്ന ഡല്‍ഹിയിലെ സാഹചര്യം പരിഗണിച്ച്‌ മുഖ്യമന്ത്രി, ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരുമായി അടിയന്തരമായി ചര്‍ച്ച നടത്താനും രോഗബാധ നിയന്ത്രിക്കുനതിന് പ്രത്യേക പദ്ധതി തയാറാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.