ദില്ലി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ അടച്ച സുപ്രീം കോടതി പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. ആദ്യഘട്ടത്തില്‍ 14 ദിവസത്തേക്ക് മൂന്ന് കോടതികളാണ് തുറക്കുക. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികള്‍ ഇതിനായി സജ്ജമാക്കി.
കോടതി തുറന്ന് 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്ന കാര്യം തീരുമാനിക്കുക. ഇപ്പോള്‍ തുറക്കുന്ന കോടതികളില്‍ വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിക്കും. മറ്റ് കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തന്നെ തുടരാനാണ് തീരുമാനം