ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് പൊതുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വോട്ടര്‍മാരും കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം.
പോളിംഗ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായി ആവശ്യത്തിന് വാഹനങ്ങള്‍ ഉറപ്പാക്കണം. വോട്ടര്‍മാര്‍ കൈയ്യുറ ധരിക്കണം.
നാമനിര്‍ദ്ദേശ പത്രികയും സത്യവാങ്മൂലവും ഓണ്‍ലൈനായി ലഭിക്കും. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. കെട്ടിവയ്ക്കാനുള്ള തുക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ആള്‍ക്കൊപ്പം പരമാവധി രണ്ട് പേര്‍ക്ക് മാത്രം റിട്ടേണിംഗ് ഓഫീസറുടെ മുന്നിലെത്താം.