ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള സേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. വ്യോമസേന ജമ്മുകാശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയും ഫ്ലൈപാസ്റ്റ് നടത്തും. കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുകളില്‍ സേന പൂക്കള്‍ വിതറും.

രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി മേയ് മൂന്നിന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മൂന്ന് സേനാവിഭാഗങ്ങളും പ്രത്യേകം പരിപാടികള്‍ നടത്തുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് വെള്ളിയാഴ്ച അറിയിച്ചിരുന്നു.