തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലടക്കം 4 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ഹോട്‌സ്‌പോട്ടുകളായി . കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളാണ് ഹോട്‌സ്‌പോട്ടുകള്‍ .
രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹോട്‌സോപ്ട്ടുകളായി പ്രഖ്യാപിച്ച മേഖലകളില്‍ നിന്ന് പുറത്തേക്ക് ഒരുവഴി മാത്രമേ അനുവദിക്കൂ . അടിയന്തരാവശ്യത്തിനുപോലും പുറത്തിറങ്ങാന്‍ അനുവദിക്കില്ല . റെഡ് സോണുകളിലെ ഹോട്‌സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണമുണ്ടാകും . ഈ മേഖലയിലുള്ളവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിച്ചുനല്കും. പോലീസിന്റെ സഹായവും ഉണ്ടായിരിക്കുന്നതാണ്.