വയനാട് : തവിഞ്ഞാല്‍ പഞ്ചായത്തിലെ അറാം വാര്‍ഡ് കൂടി ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. നിലവില്‍ നാല് തദ്ദേശ സ്വയം ഭരണ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് പേര് ഇന്ന് ആശുപത്രി വിട്ടു. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയും തിരുനെല്ലി വെള്ളമുണ്ട എടവക പഞ്ചായത്ത് എന്നിവിടങ്ങളും പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നെന്മേനി പഞ്ചായത്തിലെ നാലും മീനങ്ങാടി പഞ്ചായത്തിലെ അഞ്ചും വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്മെന്റ് സോണിലാണ്. ഇന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
ജില്ലയില്‍ ഇന്ന് പുതിയതായി ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല, ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര് ഇന്ന് ആശുപത്രി വിട്ടു. നാലാമതായി രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ അമ്മയുമാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനാറായി. ഇവര്‍ക്ക് പുറമെ കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ കൂടി വയനാട്ടില്‍ ചികിത്സയില്‍ ഉണ്ട്, നെന്മേനി പഞ്ചായത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച അഞ്ചു പേരുടെ റൂട്ട് മാപ്പ് തയ്യാറാക്കി കഴിഞ്ഞു. പത്തൊന്പതാമതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടേതും, ജില്ലയില്‍ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും സമ്ബര്‍ക്ക പട്ടിക സങ്കീര്‍ണമാണ്.