ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു. ഇതുവരെ 5,082,661 പേര്‍ക്കാണ് ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2,020,157 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 2,733,210 പേരാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയില്‍ തുടരുന്ന 2,687,407 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 45,803 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. 329,294 പേരാണ് കൊറോണയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം അമേരിക്കയാണ്. 15 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,591,991 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 370,076 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 157,780 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളള രാജ്യം സ്‌പെയിന്‍ ആണ്. 279,524 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചിരിക്കുന്നത്. 196,958 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 54,678 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ബ്രിട്ടണ്‍ 248,293, ഇറ്റലി 227,364, ഫ്രാന്‍സ് 181,575, ജര്‍മ്മനി 178, 531 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.