വാഷിങ്ടണ്‍: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കൊടുംകാറ്റ്. മിസിസിപ്പിയില്‍ വീശിയടിച്ച കാറ്റ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ആറു പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കാറ്റ് മിസിസിപ്പിയില്‍ ദുരിതം വിതച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ വെതര്‍ സര്‍വീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണര്‍ ടേറ്റ് റീവ്സ് ട്വീറ്റ് ചെയ്തു. സാഹചര്യം നേരിടാന്‍ കഴിയുന്ന വിധമെല്ലാം സന്നാഹങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.