കോവിഡ് -19 എന്ന ഭീകര മഹാമാരി നിമിത്തം വന്നുചേർന്ന ലോക് ഡൗൺ – ക്വാറന്റീൻ സമയങ്ങളിൽ കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടുള്ള മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കത്തിനും ഒരു പരിധിവരെ അയവു വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഫോമാ മിഡ് അറ്റലാന്റിക്ക് റീജിയന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ടാസ്ക്ക് ഫോഴ്‌സ് ആന്റ് ഹെൽപ്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയയിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സിൽ നർമ്മത്തിന്റെയും വിജ്ഞാനത്തിന്റെയും രസക്കൂട്ടുകൾ നിറച്ച കുടുംബ സദസ്സുകൾക്ക് സ്വീകാര്യനായ കാപ്പിപ്പൊടിയച്ചൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലുമായി ‘കൊറോണാക്കാലത്തെ കുടുംബ ബന്ധങ്ങൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദം മെയ് 23 -ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സൂം ലൈവ് മുഖേന നടത്തപ്പെടുന്നു. ജെഫേഴ്സൺ ഹെൽത്ത് ഫ്രാങ്ക്ഫോർഡ് ക്യാമ്പസിലെ നഴ്‌സ് മാനേജർ നിമ്മി ദാസ് ആണ് മോഡറേറ്റർ .
ഈ ലോക് ഡൗൺ കാലത്തെ ശാരീരികവും മാനസികവുമായ സംഘർഷങ്ങളുടെയും ആത്മ നൊമ്പരങ്ങളുടെയും രോദനങ്ങളുടെയും നടുവിലൂടെ നാം ഉഴലുമ്പോൾ ഇത്തരം സ്നേഹ സ്പർശങ്ങളും, പ്രഭാഷണങ്ങളും, പരസ്പര സംവാദങ്ങളും വളരെ പ്രയോജനപ്രദമാകും എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം ഒരവസരം ഒരുക്കുന്നതെന്ന് ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ് ബോബി തോമസ് വ്യക്തമാക്കി.
ഈ സൂം മീറ്റിങ്ങിൽ സംബന്ധിക്കുവാനായി
https://us02web.zoom.us/j/7216 349190 എന്ന ലിങ്ക് മുഖേന ജോയിൻ ചെയ്യാവുന്നതാണ്.Meeting ID:721 634 9190+192294362866, 72163491910# US (New York)+13126266799,7216349190# US (Chicago)
https://us02web.zoom.us/j/7216
വാർത്ത തയ്യാറാക്കിയത്: രാജു ശങ്കരത്തിൽ, ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ പി.ആർ.ഓ.