കൊ​ച്ചി: ആ​ദ്യ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​ക​ളെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മു​ന്‍​ കൂ​ട്ടി നി​ശ്ച​യി​ച്ച ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. രോ​ഗ​ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് എ​ട്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ഞ്ചു​പേ​രെ​യും ക​രി​പ്പൂ​രി​ലെ​ത്തി​യ മൂ​ന്നു​പേ​രെ​യു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ലെ​ത്തി​യ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.
182 യാത്രക്കാരുമായാണ് ദുബായില്‍ നിന്നും വിമാനം കരിപ്പൂരില്‍ എത്തിയത്. ആദ്യം നിശ്ചയിച്ചിരുന്നത് പ്രകാരം 189 യാത്രക്കാരുമായി വിമാനം എത്തുമെന്നായിരുന്നു. എന്നാല്‍, പിന്നീട് 182 യാത്രക്കാരെ ഉള്‍പ്പെടുത്തി വിമാനം യാത്ര തിരിക്കുകയായിരുന്നു. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും അഞ്ച് പേര്‍ കുഞ്ഞുങ്ങളുമാണ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

അ​ബു​ദാ​ബി​യി​ല്‍​നി​ന്നും 181 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.08നാ​ണ് വി​മാ​നം കൊ​ച്ചി​യു​ടെ മ​ണ്ണി​ലി​റ​ങ്ങി​യ​ത്.​യാ​ത്ര​ക്കാ​രി​ല്‍ 49 ഗ​ര്‍​ഭി​ണി​ക​ളും നാ​ലു കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.