ന്യൂഡല്‍ഹി: കേരള സര്‍വകലാശാല നടത്തിയ െലക്ചറര്‍ നിയമനത്തിലെ അട്ടിമറിക്കെതിരെ നിയമയുദ്ധം നടത്തിയ ടി.വി. ബിന്ദുവിന് 14 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ വിജയം. 2007ല്‍ കേരള സര്‍വകലാശാലയില്‍ എജുക്കേഷന്‍ ഡിപ്പാര്‍ടുമെന്‍റില്‍ െലക്ചറര്‍ പദവിയിലേക്ക് നടന്ന അഭിമുഖത്തില്‍ പെങ്കടുത്ത ഏറ്റവും കൂടുതല്‍ യോഗ്യതയുള്ള തിരുവനന്തപുരത്തുകാരിയായ ബിന്ദുവിനെ നാലാഴ്ചക്കകം നിയമിക്കാന്‍ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജൂലൈ 29ന് തുടങ്ങിയ വാദം ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയാണ് 52 വയസ്സായ ബിന്ദുവിന് അനുകൂല ഉത്തരവ്. ബിന്ദുവിന് ഒന്നാം റാങ്കിന് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് കിേട്ടണ്ട മാര്‍ക്ക് കിട്ടിയില്ലെന്നും അതിനാല്‍ അവരെ െലക്ചററായി നിയമിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍ അഡ്വ. വി.കെ. ബിജുവാണ് ബിന്ദുവിനു വേണ്ടി ഹാജരായത്. 2007ല്‍ അപേക്ഷ ക്ഷണിച്ച നാലു ഒഴിവുകളില്‍ രണ്ടു ഒാപണ്‍ േക്വാട്ടയും ഒന്നു പട്ടിക ജാതിക്കാരനും മറ്റൊന്ന് ഒ.ബി.സിക്കും സംവരണവുമായിരുന്നുവെന്ന് ബിജു വാദിച്ചു.
ബിന്ദുവിന് പി.എച്ച്.ഡി യോഗ്യതക്ക് പുറമെ പി.എച്ച്.ഡി ഗൈഡായ യോഗ്യതയുമുണ്ടായിരുന്നു. എന്നാല്‍ പബ്ലിക്കേഷന്‍സിനുള്ള പത്തു മാര്‍ക്കില്‍ ആറു മാര്‍ക്ക് മനഃപൂര്‍വം തന്നില്ല. ഏറ്റവും യോഗ്യതയുള്ള ബിന്ദുവിന് അഭിമുഖത്തില്‍ 14 മാര്‍ക്ക് നല്‍കിയപ്പോള്‍ ഇൗ യോഗ്യതയൊന്നുമില്ലാത്ത സിന്‍ഡിേക്കറ്റ് അംഗത്തിെന്റ ഭാര്യക്ക് 22 മാര്‍ക്ക് കൊടുത്തു. സിന്‍ഡിക്കേറ്റ് അംഗത്തിെന്റ ഭാര്യയെ അധ്യാപികയാക്കാന്‍ ബിന്ദുവിെന്റ നിയമനം അട്ടിമറിക്കുകയായിരുന്നുവെന്നും ബിജു ബോധിപ്പിച്ചു.സര്‍വകലാശാലയുടെ നിയമന അട്ടിമറിക്കെതിരെ കേരള ഹൈകോടതിയെ സമീപിച്ചപ്പോള്‍ സിംഗ്ള്‍ ബെഞ്ച് സര്‍വകലാശാലയുടെ നിലപാട് സംശയാസ്പദമാണെന്നും ബിന്ദുവിെന്റ നിയമന കാര്യത്തില്‍ പുനഃപരിശോധന വേണമെന്നും നിര്‍ദേശിച്ചു.
എന്നാല്‍ സര്‍വകലാശാലയും നിയമനം കിട്ടിയവരും ഇതിനെതിരെ അപ്പീലിന് പോയി. അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സര്‍വകലാശാലക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചപ്പോഴാണ് ബിന്ദു സുപ്രീംകോടതിയിലെത്തിയത്.



