തിരുവനന്തപുരം: കർണാടക തീരം മുതൽ കേരള തീരംവരെയുള്ള ന്യൂനമർദ്ദപാത്തിയുടെ ഫലമായി സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷക്കാറ്റ് അടുത്ത മൂന്നു ദിവസം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, നാളെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ തീരങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറിടത്ത് യെല്ലോ അലേർട്ടുമാണ്. അലേർട്ടുകൾ വിശദമായി അറിയാം.

ഓറഞ്ച് അലേർട്ട്
  • 22 – 06 – 2024: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി
  • 23 – 06 – 2024: കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി
  • 24 – 06 – 2024: കാസർകോട്, കണ്ണൂർ, കോഴിക്കോട്
  • 25 – 06 – 2024: കാസർകോട്, കണ്ണൂർ, കോഴിക്കോട്
യെല്ലോ അലേർട്ട്
  • 22 – 06 – 2024: പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട
  • 23 – 06 – 2024: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം
  • 24 – 06 – 2024: വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട
  • 25 – 06 – 2024: വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട

കേരള തീരത്തും കർണ്ണാടക ലക്ഷദ്വീപ്‌ തീരങ്ങളിലും ചൊവ്വാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കുമാണ് സാധ്യത.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന രാത്രിവരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.