തിരുവനന്തപുര: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ ഒരുമിച്ച് തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു. സംസ്ഥാനത്തെ മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കാനാണ് തയാറെടുക്കുന്നത്. തുറക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിലെ ബാറുകളിലും മദ്യം വില്‍ക്കുമെന്നും ഇതിനു വേണ്ടി പ്രത്യേകം കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ബെവ്കോയിലെ വിലയ്ക്കു തന്നെയാണ് ബാറിലും മദ്യം വില്‍ക്കുക. എന്നാല്‍ ഇത് താത്ക്കാലികമാണെന്നും മന്ത്രി വ്യക്തമാക്കി.