ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയതിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കപില്‍ സിബല്‍ …

6 വര്‍ഷത്തെ ബിജെപി സര്‍ക്കാരിനെ നാശത്തിന്‍റെ മുന്നോടിയായി ചരിത്രം വിലയിരുത്തുമെന്നും കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല എന്നു൦ അദ്ദേഹം പറഞ്ഞു. ‘ബാഹുബലി പ്രധാനമന്ത്രി’ക്ക് പോലും കോവിഡിനെ നേരിടാന്‍ കഴിഞ്ഞില്ല എന്നായിരുന്നു കബില്‍ സിബല്‍ നടത്തിയ പരിഹാസ൦

ഇന്ത്യയിലെ ചില ഹൈക്കോടതികള്‍ രാജ്യത്ത് “സമാന്തര സര്‍ക്കാര്‍” നടത്തുകയാണ് എന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഈ പ്രസ്താവന കോടതികള്‍ ക്കുള്ള ഭീഷണിയോ അതോ കോടതികളെ ചൂഷണം ചെയ്യുന്നതിനാണോ എന്നായിരുന്നു കപില്‍ സിബലിന്‍റെ ചോദ്യം.

കപില്‍ സിബലിന്‍റെ പ്രധാന ചോദ്യങ്ങളിലൊന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി PM cares ഫണ്ടില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു എന്നതാണ്. കൊറോണ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതാണ് ഈ ഫണ്ട്. കോടികളാണ് ഈ ഫണ്ടിലേയ്ക് സംഭാവന ലഭിക്കുന്നത്. ഭിക്കുന്നത്.

സെക്ഷന്‍ 12 പ്രകാരം ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം കെടുതിയില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. ജീവിത മാര്‍ഗം കണ്ടെത്തുന്നതിന് സാമ്ബത്തിക സഹായം ചെയ്യണം. മോദി സര്‍ക്കാര്‍ ഇത് ചെയ്തിട്ടുണ്ടോ എന്നും കപില്‍ സിബല്‍ ചോദിച്ചു.

45 കോടി തൊഴിലാളികളുണ്ട് രാജ്യത്ത്. എന്താണ് അവരുടെ അവസ്ഥ. അവരുടെ ഭാവി എന്ത്. ഇക്കാര്യത്തില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷമായി മോദി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന അജണ്ടകള്‍ മാറ്റിവയ്ക്കണം. പകരം പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ നയങ്ങള്‍ അജണ്ടകളാക്കണം. സാമ്ബത്തിക മേഖല നെഗറ്റീവ് ദിശയിലേക്ക് കടക്കുകയാണെന്നും സിബല്‍ ഓര്‍മിപ്പിച്ചു.