തിരുവനന്തപുരം: കൊച്ചി തുറമുഖം വഴിയും വിദേശത്തുനിന്നു പ്രവാസികൾ എത്തും. മാലദ്വീപിൽനിന്നും രണ്ടും യുഎഇയിൽനിന്ന് ഒന്നും കപ്പലുകളാണ് വരുംദിവസങ്ങളിൽ എത്തുക.
ഇവരെ സ്വീകരിക്കുന്നതിനും പരിശോധനകൾക്കും ആവശ്യമായ സജീകരണങ്ങൾ തുറമുഖത്ത് ഒരുക്കും. ഇതു സംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വിദേശത്തുനിന്ന് കപ്പലിൽ കൊണ്ടുവരുന്നവരുടെ കൂട്ടത്തിൽ മറ്റു സംസ്ഥാനക്കാർ ഉണ്ടാകും. അവരെ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാനാണു സർക്കാർ.