തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാലത്തെ ഒരുമിച്ച്‌ നേരിടുമെന്ന് പറഞ്ഞ അദ്ദേഹം ഈ വെല്ലുവിളികള്‍ പുതിയ സാധ്യതയായാണ് കാണുന്നതെന്നും അറിയിച്ചു.

കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് മൂന്നു വര്‍ഷമെങ്കിലും ഇരിക്കാനായാല്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ശമ്ബളത്തിന് മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്നും യാത്രാ നിരക്ക് കൂട്ടണമെന്ന നിലപാടല്ല തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.