കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജ് ചുമതലയേറ്റു.കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ മുഹമ്മദ് അല്‍ സബാഹിന് അധികാര കൈ മാറ്റത്തിന്റെ പത്രിക പുതിയ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഞായറാഴ്ച കൈമാറി.

ചടങ്ങില്‍ കുവൈത്ത് ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ ജാറള്ള, പ്രോട്ടോകാള്‍ അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ദാരി അല്‍ അജ്റാന്‍ എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ സ്ഥാനപതി കെ.ജീവസാഗര്‍ മെയ് 31 ന് വിരമിച്ച ഒഴിവിലേക്കാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ് നിയമിതനായത്.