തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊറോണബാധിതരുടെ എണ്ണത്തിൽ കുറവില്ല. ജില്ലയിൽ രോഗംഅതിതീവ്രമായി പടരുകയാണ്. ഇന്നലെ രണ്ട് മരണങ്ങളാണ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽരോഗികളുള്ള ജില്ലയും തിരുവനന്തപുരമാണ്. ഇതോടെ ജില്ലയിൽ ജാഗ്രത ശക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെമാത്രം കൊറോണ രോഗം പോസിറ്റീവായത് 892 പേർക്കാണ്. ഇതില്‍ 748 പേര്‍ക്കുസമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. ഇതാണ് ജില്ലയിൽ ആശങ്കവർദ്ധിപ്പിക്കുന്നത്. ഇന്നലെമാത്രം രണ്ടുപേരുടെ മരണം തലസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയിൽ രോഗംസ്ഥിരീകരിച്ചവരിൽ ഏറിയ പങ്കും 60 വയസിനു മുകളിലുള്ളവരാണ്. ഇതും ആശങ്ക ഇരട്ടിയാക്കുന്നു. പ്രതിദിനരോഗികളുടെ എണ്ണം എണ്ണൂറ് കടന്നതോടെ ജില്ലയിൽ കൂടുതൽ മേഖലകളിൽ രോഗവ്യാപനം തുടരുകയാണ്.

പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന ജില്ലയും ഏറ്റവും കൂടുതൽ രോഗികൾചികിത്സയിൽ കഴിയുന്നതും തിരുവനന്തപുരത്താണ്. പുതുതായി 2,182 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം26,519 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,989 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍21,910 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. രണ്ടാം സമൂഹ വ്യാപനസാധ്യതയിലേക്കാണ് ജില്ല എത്തുന്നത്. നഗരപ്രദേശങ്ങളിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുതൽ. പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റിയ തലസ്ഥാനത്ത് പലയിടങ്ങളിലും സമൂഹ വ്യാപനമുണ്ടായതായാണ് സൂചന.