കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാ​​​ഴ്​ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള കഫേ, വെള്ളിമൂങ്ങ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്​ ദി സെയിന്‍റ്​ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

നാടകവേദിയില്‍ നിന്ന്​ ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു. പ്രഭാവതിയാണ്​ ഭാര്യ. പിതാവ്: ചന്ദ്രശേഖരന്‍ നായര്‍, മാതാവ്​: സുകുമാരി.