ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന കര്‍ഷക സമരം കടുക്കുന്നു. കര്‍ഷക സംഘടനയുടെ നേതാക്കള്‍ നിരാഹാര സമരത്തിലേക് നീങ്ങുകയാണ്. ഡിസംബര്‍ 14 മുതല്‍ നേതാകള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍ പ്രീത് സിങ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചയ്ക്കു തങ്ങള്‍ തയാറാണെന്നും, എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന് തന്നെ ആണ് ആവശ്യമെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.

സിംഘുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച്‌ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഞങ്ങള്‍ സമാധാനപരമായി ഈ സമരത്തെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങള്‍ ഡിസംബര്‍ 19നകം അംഗീകരിച്ചില്ലെങ്കില്‍ ഉപവാസ സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാരുണി പറഞ്ഞു.

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി നടത്തിയ അഞ്ച് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.