കരിപ്പൂര്‍ വിമാനപകടം സംഭവിച്ച് ഒരു വര്‍ഷം തികഞ്ഞ ഇന്ന് (ഓഗസ്റ്റ് 7ന് ശനിയാഴ്ച) രാവിലെ 9 മണി മുതല്‍ മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമാനാപകടത്തില്‍ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപകടമറിഞ്ഞ് മഹാമാരികാലത്തും ദുരന്തസ്ഥലത്ത് ഓടിയെത്തിയ കൊണ്ടോട്ടിയിലെ ലോകത്തിനു മുമ്പില്‍ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേര്‍ന്നത് കരളലിയിപ്പിക്കുന്ന അനുഭവവും ചരിത്രവുമായി.
മാരകമായ അപകടം പറ്റിയ നൂറിലേറെ യാത്രക്കാര്‍ എല്ലാ അവശതയും മറന്ന് ഒത്ത് കുടിയപ്പോള്‍ വികാരഭരിതമായ അനുഭവങ്ങള്‍ക്ക് ദുരന്തഭൂമി സാക്ഷിയായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്,അബ്ദുസമദ് സമദാനി എം.പി, ശശിതരുര്‍ എം പി എന്നിവര്‍ അനുസ്മരണ സന്ദേശമയച്ചു. എം.ഡി.ഫ് ചെയര്‍മാന്‍ യു.എ. നസീര്‍ അധ്യക്ഷത വഹിച്ച ഓര്‍മ്മദിന സംഗമംഎം.കെ. രാഘവന്‍ എംപി ഉല്‍ഘാടനം ചെയ്തു.എം.ഡി.ഫ് ജന:സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനിആമുഖ പ്രസംഗവും, ടി.വി. ഇബ്രാഹിം എംല്‍എ മുഖ്യ പ്രഭാഷണവും നടത്തി.കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹറാബി സി ടി മരണപ്പെട്ട ഇരുപത്തൊന്ന് പേരെ അനുസ്മരിച്ച് സംസാരിച്ചു.
എയര്‍പ്പോര്‍ട്ട് അഡ്‌വൈസറി ബോര്‍ഡ് അംഗം എ.കെ.നസീര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സുഹൈര്‍, ഫിറോസ്, കെ.കെ റഷിദ് , ബബിത വി, സല്‍മാന്‍ കെ പി,മൊയ്തിന്‍ കോയ കെ, മുന്‍ കൗണ്‍സിലര്‍ ബിച്ചു എം.ഡി എഫ് ട്രഷറര്‍ സന്തോഷ് കുമാര്‍ വി.പി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുള്‍ കലാം അസാദ്
ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കൊട്ടക്കല്‍, അഫ്‌സല്‍ ബാബു, ജമാല്‍ കൊരങ്ങാടന്‍, ഷിറോസ് എന്‍ കെ. നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോട്, യാസിര്‍ ചെങ്ങോടന്‍, സി.പി നാസര്‍, യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്ക് പെരുമ്പാള്‍, മുഫീദ പെരാമ്പ്ര ഷെമീര്‍ വടക്കന്‍, എം.ക്കെ താഹ,
റഹിം വയനാട്, മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ് എന്നിവര്‍ സംസാരിച്ചു. വി.പി. മന്‍സൂര്‍ സ്വാഗതവും, അഷ്‌റഫ് കളത്തിങ്ങല്‍പാറ നന്ദിയും രേഖപ്പെടുത്തി.
തുടര്‍ന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും അതിജീവനത്തിന്റെ ഒരു വര്‍ഷം- അനുഭവങ്ങള്‍ പങ്ക് വെച്ചു. ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ നിയോഗിച്ച വക്കില്‍ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിതരോടും പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി ഈ സംഗമം നഷ്ടപരിഹാരം നല്‍കുന്നതില്‍ അമാന്തം കാണിച്ച് നീതി നിഷേധിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം സംഗമം മുന്നറിയിപ്പ് നല്‍കി.



