കമിഴ്ന്ന് കിടന്നുള്ള ഉറക്കം പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഉറങ്ങുന്ന പൊസിഷനുകളുടെ സ്വാധീനം വിദഗ്ധർ അടുത്തിടെ പറയുന്നു. പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നതാണ് ഉറക്കത്തിന്റെ പൊസിഷൻ പറയുന്നത്. ഇത് അസ്വസ്ഥതകൾക്കും മറ്റ് പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. 

രക്തപ്രവാഹത്തിന് തടസ്സം
രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട് കമിഴ്ന്ന് കിടന്നുള്ള ഉറക്കം. ഹൃദയത്തിലെ പേശികളിലെ ടിഷ്യൂവിലേക്കുള്ള തുടർച്ചയായ രക്തപ്രവാഹത്തിനുണ്ടാക്കുന്ന തടസ്സം പലപ്പോഴും കോശങ്ങൾ പ്രവർത്തന രഹിതമാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ്. ഇത് പലപ്പോഴും കൂടുതൽ സങ്കീർണതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയിൽ പരിഹാരം കാണേണ്ടത് അനിവാര്യമാണ് എന്നതാണ് കാർഡിയോളജിസ്റ്റായ ഡോ.ഗംഗ്വാനി പറയുന്നത്.

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതിന്റെ ആഘാതം
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നെഞ്ചിനെ കംപ്രസ് ചെയ്യുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. ഇത് ഹൃദയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബുദ്ധിമുട്ടാക്കുന്നു എന്നാണ് വിദഗ്ധാഭിപ്രായം. പലപ്പോഴും ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോൺ സ്മിത്ത് ഇതിനെക്കുറിച്ച് കൂടുതൽ പറയുന്നു. ഇത്തരത്തിൽ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശ്വസനത്തെ പരിമിതപ്പെടുത്തുകയും ഹൃദയത്തിന് ആയാസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് മറ്റ് തരത്തിലുള്ള ഉറക്കത്തിന്റെ പൊസിഷനുകൾ പരീക്ഷിക്കേണ്ടതാണ്.

ഉറക്കവും ഹൃദയാഘാതവും 
ഉറക്കവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ നിസ്സാരമായി കാണേണ്ടതില്ല. പലപ്പോഴും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും ഇത് ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടത്തെ പൂർണമായും തടസ്സപ്പെടുത്തുന്നു. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വശം ചരിഞ്ഞ് ഉറങ്ങുന്നവരെങ്കിൽ അവർക്ക് ഹൃദയാഘാത സാധ്യത കുറവാണ്.


കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് വഴി പലപ്പോഴും അത് ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളേയും ദോഷകരമായി ബാധിക്കുന്നു. ചിലരിൽ അത് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ നട്ടെല്ലിന് അധിക സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ കട്ടിലിൽ മുഖം കുനിച്ച് കിടക്കുമ്പോൾ നെഞ്ചിലും വയറ്റിലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. നാഡികളിലും നട്ടെല്ലുകളിലും ഇത് സമ്മർദ്ദം നൽകുകയും പലപ്പോഴും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു കാരണവശാലും കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ പാടില്ല.