വാഷിംഗ്‌ടൺ ഡി.സി: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ ആണ് കമലയുടെ പേര് പ്രഖ്യാപിച്ചത്.

കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് ആയി നിര്ദേശിക്കാനായതിൽ താൻ അതീവ സന്തോഷവാനാണെന്ന് ബൈഡൻ പറഞ്ഞു. അഭിഭാഷകയായ കമലാ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ ആണ്. അമേരിക്കയിലെ ഏറ്റവും ഉയർന്ന പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ വംശജയാണ്. 55 കാരിയായ കമലാ അമേരിക്കൻ സെനെറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയാണ്.

കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ആഫ്രിക്കൻ അമേരിക്കകാർക്കും അതുപോലെ അമേരിക്കൻ ഏഷ്യൻ വംശജർക്കും ഒരുപോലെ അഭിമാനം ഉളവാക്കുന്നതാണ്.

കമലയുടെ മാതാവ് ശ്യാമള ഗോപാലൻ ചെന്നൈയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. ഇവരുടെ സ്ഥാനാർത്ഥിതം ബറാക്ക് ഒബാമയുടേതുപോലെ തന്നെ പ്രാധാന്യം എറിയതാണ്. ഇതുമൂലം ഏഷ്യൻ വംശജരുടെയും ആഫ്രിക്കൻ അമേരിക്കരുടെയും വോട്ട് ലക്‌ഷ്യം വെക്കുന്നു.