ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ സഭ. കൈമാറിയ 52 പള്ളികളില്‍ ആണ് ഇന്ന് സഭ പ്രവേശിക്കുന്നത്. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളില്‍ ഇന്ന് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് തുടര്‍ച്ചയായി ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹത്തിനാണ് സഭാ സൂനഹദോസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസികള്‍ പളളികളില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ തടയില്ലെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഓര്‍ത്തഡോക്സ് സഭ നേരത്തെ അറിയിച്ചിരുന്നു. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സമരം മുളന്തുരുത്തി പളളിയില്‍ ഉദ്ഘാടനം ചെയ്യും.