തിരുവനന്തപുരം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ബദല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രശിക്ഷ കേരളത്തിന്റെ മേല്‍നോട്ടത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കൂടാതെ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ കണ്ണമ്പാടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി ഊരുകളില്‍ ഓഫ്‌ലൈന്‍ പഠന കേന്ദ്രമൊരുക്കും, ടിവി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചും സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.