കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് ലെനോവോ. കമ്ബ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കാണ് ലെനോവോ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 11,089 രൂപയുടെ ലെനോവോ സേവനങ്ങള്‍ക്ക് ഓണം പ്രമാണിച്ച് വെറും 2099 നല്‍കിയാല്‍ മതി.
ഉത്പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തെ അധിക വാറന്റി, മൂന്ന് വര്‍ഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് കമ്ബനിയുടെ ഓഫര്‍ കാലാവധി.
ഏറ്റവും മികച്ച ഉപഭോക്താക്കള്‍ക്കുള്ള വിപണിയാണ് കേരളമെന്നും ഉപഭോക്താക്കളുടെ താല്പര്യത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ രണ്ടിരട്ടി വളര്‍ച്ച കമ്ബനി കൈവരിക്കാനായെന്നും ലെനോവോ ഇന്ത്യയുടെ സൗത്ത് വെസ്റ്റ് കണ്‍സ്യൂമര്‍ വിഭാഗം തലവനായ വിജയ് ശര്‍മ്മ പറഞ്ഞു.



