ഒക്കലഹോമ: കോവിഡ് വ്യാപനത്തെ തടയുക എന്ന ലക്ഷ്യത്തോടെ ഒക്കലഹോമ സിറ്റിയിലുള്ളവര്‍ മാസ്ക് ധരിക്കുന്നത് നിര്ബന്ധിമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഒക്ടോബര്‍ 20 നീട്ടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗത്തില്‍ പൊതുസ്ഥലങ്ങളിലും ഇന്‍ഡോറിലും പതിനൊന്ന് വയസിനു മുകളിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്ന ഓര്‍ഡിനന്‍സ് അംഗീകാരിക്കുകയായിരുന്നു. ഒക്ടോബര്‍ 20 വരെ ഉത്തരവിന് പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഓഫിസുകളിലുള്ളവരും സ്പോര്‍ട്ട്സില്‍ പങ്കെടുക്കുന്നവരും മാസ്ക് ധരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത് ഒക്കലഹോമ സിറ്റിയിലാണ്. ചൊവ്വാഴ്ച വരെ സിറ്റിയില്‍ 11222 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനം ഒട്ടാകെ മാസ്ക് ധരിക്കണമെന്ന ഉത്തരവ് നിര്‍ബന്ധമാക്കില്ലെന്ന് ഗവര്‍ണര്‍ കെവിന് സ്റ്റിറ്റ് പറഞ്ഞു.
ഒക്കലഹോമയിലെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതും, ഓഫീസുകളും വ്യാപാര കേന്ദ്രങ്ങ, ഫാക്ടറികളും തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങിയതും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം പകരാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.