ഒമാനില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ അടുത്തമാസം 12-ന് വിദ്യാലയങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും തുറക്കുക.
ഒന്നു മുതല്‍ ആറ് വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍-ക്ലാസ് മുറി പഠനം സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡഡ് സംവിധാനമാകും ഏര്‍പ്പെടുത്തുക. 20 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ എല്ലാവര്‍ക്കും ക്ലാസിലെത്താം.ഏഴ് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താമെങ്കിലും ഒരു ക്ലാസില്‍ 30 പേരില്‍ കൂടുതലുണ്ടെങ്കില്‍ ബ്ലെന്‍ഡഡ് രീതി പിന്തുടരണം. ഗ്രേഡ് 12 വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകളില്‍ എത്താം.



