സ്ത്രീധന നിരോധനം അടുത്തവര്‍ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയ്യന്‍കാളിയുടെ 158-ാം ജന്മദിനവുമായി ബന്ധപ്പെട്ട് കെപിഎംഎസ് സംഘടിപ്പിച്ച സ്നേഹാര്‍ദ്രം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എല്‍ രമേശന്‍ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ആര്‍ വിജയകുമാര്‍, വെള്ളാര്‍ ശിവകുമാര്‍, യൂണിയന്‍ സെക്രട്ടറി ആര്‍ ഷാനുരാജ്, പ്രസിഡന്റ് വെള്ളാര്‍ സാബു, ട്രഷറര്‍ ടി എസ് ജയന്തന്‍, ശാഖാ പ്രസിഡന്റ് എസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.