ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലിരുന്ന മലയാളി മരിച്ചു.തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്ബില്‍ അയ്യപ്പന്‍കുഞ്ഞിന്റെ മകന്‍ രാജന്‍ (55) ആണ്​ മരിച്ചത്​.

സൂറില്‍ കോഫി ഷോപ്പ് നടത്തിവന്നിരുന്ന രാജനെ അസുഖത്തെ തുടര്‍ന്ന് ജൂലൈ 17നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. രോഗം മൂര്‍ച്​ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ആയിരുന്നു.

മാതാവ്: കുഞ്ഞിക്കാളി. ഭാര്യ: സീന രാജന്‍. മക്കള്‍: നയന, നിവേദ്യ. സഹോദരന്‍ അനില്‍ കുമാര്‍ സൂറില്‍ കോഫി ഷോപ്പ് നടത്തുകയാണ്​.