വാ​ഷിം​ഗ്ട​ണ്‍ ഡി​സി: എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. വൈ​റ്റ്ഹൗ​സി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം.

അ​യാ​ളെ എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. ന​ല്ല മ​നു​ഷ്യ​നാ​ണ്. പ​ക്ഷെ അ​ദേ​ഹ​വു​മാ​യി ഞാ​ന്‍ ചെ​റി​യ രീ​തി​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സും അ​ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യി​രു​ന്നു. വൈ​റ്റ്ഹൗ​സി​ല്‍ ട്രം​പ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റും വൈ​റ്റ് ഹൗ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​റു​ണ്ട്. ഇ​ന്ന​ലെ​യും ഇ​ന്നും ഞാ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യി. നെ​ഗ​റ്റീ​വാ​യി​രു​ന്നു പ​രി​ശോ​ധ​ന ഫ​ല​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.