തിരുവനന്തപുരം : കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ഉണ്ടായേക്കുമെന്ന് പരീക്ഷ ഭവന്റെ റിപ്പോര്‍ട്ട്. പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനം പിന്നീടുണ്ടാകുമെന്ന് പരീക്ഷ ഭവന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു . എന്നാല്‍ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തല്‍. സംവിധാനം ഒരുക്കാന്‍ കാലതാമസം വേണ്ടിവരുമെന്ന് പരീക്ഷാ ഭവന്‍ പറയുന്നു . പരീക്ഷകളില്‍ ഈ മാസം 14ന് ശേഷം തീരുമാനമെടുക്കുമെന്ന് ഡിജിഇ അറിയിച്ചു. പ്ലസ് ടു പ്രവേശനം നീളുമെന്നും അറിയിപ്പുണ്ട്.
മാര്‍ച്ച് 10നാണ് എസ്‌എസ്‌എല്‍സിപ, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങിയത്. എന്നാല്‍ കൊറോണ വ്യാപന ഭീതിയില്‍ മൂന്ന് പരീക്ഷകള്‍ നടത്തിയ ശേഷം പരീക്ഷള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.