തിരുവനന്തപുരം: മേയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ നടത്തിപ്പിന് കര്‍ശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളോടെ മുന്നൊരുക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലകളിലും പ്രത്യേകം ‘വാര് റൂം’ ഒരുക്കി. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ പതിമൂന്നരലക്ഷം വിദ്യാര്‍ഥികള്‍ വീടുവിട്ട് സ്കൂളുകളില്‍ എത്തുേമ്ബാള് പഴുതടച്ച ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. സ്കൂള്‍ കോമ്ബൗണ്ടിെല സുരക്ഷ, വിദ്യാര്‍ഥികളുടെ യാത്ര സൗകര്യം, ചോദ്യപേപ്പര്‍ സുരക്ഷ, പരീക്ഷ കേന്ദ്രമാറ്റം തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ ഒാഫിസര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷ നടത്തിപ്പിന് ക്രമീകരണം പൂര്‍ത്തിയായി.
കെണ്ടയ്ന്മെന്റ് സോണുകാര്ക്ക് പ്രത്യേക ഇരിപ്പിടം
കെണ്ടയ്ന്മെന്റ് സോണില്‍നിന്ന് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ പ്രത്യേക ഇരിപ്പിടമൊരുക്കും. ഹോം ക്വാറന്റീനിലുള്ള വീട്ടില്‍നിന്ന് വരുന്ന കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് 14 ദിവസം ക്വാറന്റീന് വേണമെന്നതിനാല്‍ ഇവര്‍ക്കും പ്രത്യേകം സൗകര്യമുണ്ടാകും.
5000 തെര്‍മോമീറ്റര്‍
ശരീരോഷ്മാവ് പരിശോധിക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയരാക്കും. ഇതിനായി 5000 െഎ.ആര് തെര്‍മോ മീറ്റര്‍ വാങ്ങും. വൈദ്യപരിശോധന വേണ്ടവര്‍ക്ക് സ്കൂളില്‍ സൗകര്യമൊരുക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കണം. സോപ്പ്, സാനിറ്റൈസര്‍ സ്കൂളില്‍ സജ്ജമാക്കാന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഒാഫിസര്‍മാര്‍ക്കും നിര്‍ദേശം നല്കി. പരീക്ഷ കേന്ദ്രങ്ങള്‍ അണുമുക്തമാക്കും. തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ്, ഫയര്‍ഫോഴ്സ്, ഗതാഗത വകുപ്പുകളുടെ സഹായത്തോടെയാണ് പരീക്ഷ നടത്തിപ്പ്.
പരീക്ഷ കഴിെഞ്ഞത്തിയാല് കുളി നിര്‍ബന്ധം
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികള്‍ കുളിച്ച ശേഷമേ വീട്ടുകാരുമായി ഇടപഴകാവൂ. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യചിട്ടകളും മാസ്ക്കും വീടുകളിലെത്തിക്കാന്‍ സമഗ്ര ശിക്ഷ കേരളത്തെ (എസ്.എസ്.കെ) ചുമതലപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കുട്ടികള്‍ക്ക് മാസ്ക് എന്‍.എസ്.എസ് വഴി നല്‍കും.
ഉത്തരക്കടലാസിനും ‘ക്വാറന്റീന്’
പരീക്ഷക്കുശേഷം ഉത്തരക്കടലാസുകള്‍ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളില്‍ തന്നെ സൂക്ഷിക്കണം. കുട്ടികളും അധ്യാപകരുമായി പലരിലൂടെ കൈമാറിയെത്തുന്ന ഉത്തരക്കടലാസുകള്‍ വഴി അണുബാധ സാധ്യത ഒഴിവാക്കാനാണ് ഇവ പരീക്ഷ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നത്. ശേഷം മൂല്യനിര്‍ണയ ക്യാമ്ബുകളിലേക്കയക്കും. ആരോഗ്യവകുപ്പ് നിര്‍ദേശം കൂടി പരിഗണിച്ചാണ് തീരുമാനം.
പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് െറഗുലര്‍ അവസരം
ഏതെങ്കിലും വിദ്യാര്‍ഥിക്ക് പ്രഖ്യാപിച്ച തീയതിയില്‍ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ സേ പരീക്ഷക്കൊപ്പം െറഗുലര്‍ അവസരമായി പരിഗണിച്ച് അവസരമൊരുക്കും. മറ്റുള്ളവര്‍ക്കുള്ള ഉപരിപഠന സാധ്യത ഇവര്‍ക്കും ഉറപ്പാക്കും.
വാര് റൂം ഇന്നുമുതല്‍ സജ്ജം
പരീക്ഷ നടത്തിപ്പ് ഏകോപിപ്പിക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയം ദൂരീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഒാഫിസുകളിലും ശനിയാഴ്ച മുതല്‍ വാര് റൂം പ്രവര്‍ത്തിക്കും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ കേന്ദ്രങ്ങള്‍ മാറുന്നതിന് 10,920 കുട്ടികളാണ് അപേക്ഷ നല്‍കിയത്. മാറ്റം അനുവദിക്കപ്പെട്ടവര്‍ക്ക് ചോദ്യേപപ്പര്‍ വിദ്യാഭ്യാസ ഒാഫിസര്‍മാര്‍ വഴി സ്കൂളുകളില്‍ എത്തിക്കും. വാര്‍റൂം ഫോണ്‍ നമ്ബറുകളും ഇ-മെയില്‍ വിലാസവും: ഫോണ്‍നമ്ബര്‍: 0471-2580506, വാട്സ്ആപ് നം: 8547869946, എസ്.എസ്.എല്‍.സി: 8301098511, എച്ച്.എസ്.ഇ: 9447863373, വി.എച്ച്.എസ്.ഇ: 9447236606, ഇ-മെയില്‍: examwarroom@gmail.com
പരീക്ഷ കേന്ദ്രം മാറുന്നവരുടെ പട്ടിക ഇന്ന്
ലോക്ഡൗണില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പരീക്ഷ കേന്ദ്രം മാറാന്‍ അപേക്ഷിച്ചവരില്‍ അനുമതി നല്‍കിയവരുടെ പട്ടിക ശനിയാഴ്ച വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. 10,920 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്.