ന്യൂഡല്‍ഹി | സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫണ്ടുകള്‍ അടിസ്ഥാനമാക്കിയുള്ള വായാപാനിരക്ക് അഥവാ എംസിഎല്‍ആര്‍ 25 ബേസിസ് പോയിന്റുകള്‍ കുറച്ചു. 2020 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ ഇതോടെ 7 ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായി ഇത് 13ാം തവണയാണ് എസ്ബിഐ എംസിഎല്‍ആറില്‍ കുറവ് വരുത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അവരുടെ അടിസ്ഥാന നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ബിപിഎസ് ആണ് കുറച്ചത്. ഇതോടെ അടിസ്ഥാന നിരക്ക് 8.15 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി കുറഞ്ഞു.

ഒരു ബാങ്കിന് വായ്പ നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍. ഭവന വായ്പകള്‍ പോലെ എംസിഎല്‍ആര്‍ലിങ്ക്ഡ് ഫ്‌ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഈ നീക്കം ഗുണം ചെയ്യും. ഇവരുടെ പലിശ നിരക്കുകള്‍ കുറയുന്നതാണ്.