കൊച്ചി : കോവിഡ് സ്ഥിരീകരിച്ച്‌ എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേരെ കൂടി രോഗം ഭേദമായതിനെ തുടര്ന്ന് ആശുപത്രികളില് നിന്നും ഡിസ്ചാര്ജ് ചെയ്തു. ഇതില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയും ഉള്പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു.

കളമശ്ശേരി മെഡിക്കല് കോളേജില് നിന്നും ഡിസ്ചാര്ജ് ചെയ്തതില് കണ്ണൂര് സ്വദേശികള് ആയ 2 പേരും, എറണാകുളം സ്വദേശികള് ആയ 3 പേരും ഉള്പ്പെടുന്നു. മാര്ച്ച്‌ 20 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള കണ്ണൂര് സ്വദേശിയും, മാര്ച്ച്‌ 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കണ്ണൂര് സ്വദേശിയും, മാര്ച്ച്‌ 23 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള എറണാകുളം സ്വദേശിയും, മാര്ച്ച്‌ 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21 23 വയസ്സുള്ള എറണാകുളം സ്വദേശികള് ആയ വിദ്യാര്ഥികളും ഡിസ്ചാര്ജ് ചെയ്തവരില് ഉള്പ്പെടുന്നു. തുടര്ച്ചയായ രണ്ട് സാമ്ബിള് ഫലങ്ങള് നെഗറ്റീവ് ആയ ശേഷം ആണ് രോഗബാധ സ്ഥിരീകരിച്ഛ് ചികിത്സയിലുള്ളവരെ ഡിസ്ചാര്ജ് ചെയ്യുന്നത്.