കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും മു​സ്‌​ലിം ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ഭാ​ര്യ ന​ഫീ​സ​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു.

അ​ഴീ​ക്കോ​ട് എം​എ​ല്‍​എ കെ.​എം ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ ഭൂ​മി വാ​ങ്ങി​യ​ത് ന​ഫീ​സ​യും ചേ​ര്‍​ന്നാ​ണെ​ന്ന പ​രാ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

കെ.​എം. ഷാ​ജി​യു​ടെ വി​വാ​ദ ഭൂ​മി ഇ​ട​പാ​ടി​ല്‍ മു​നീ​റി​നും പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തേ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഐ​എ​ന്‍​എ​ല്‍ നേ​താ​വ് അ​ബ്ദു​ള്‍ അ​സീ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.