ഋഷിരാജ് സിം​ഗ് ഐ.പി.എസിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ ഋഷിരാജ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ അക്കൗണ്ട് ഫേസ്ബുക്ക് അധികൃതര്‍ റിമൂവ് ചെയ്തു.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ആളെ കണ്ടെത്തുന്നതിനുള്ള ശ്രമം സൈബര്‍ സെല്‍ തുടര്‍ന്നു വരുന്നതായി ഋഷിരാജ് സിം​ഗ് പത്രകുറിപ്പിലൂടെ അറിയിച്ചു.