കൊല്ലം: അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്ര കിടപ്പുമുറിയില്‍ കരിമൂര്ഖന് പാമ്ബിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് സൂരജിനെയുമായി തെളിവെടുപ്പിനെത്തിയത്.
പാന്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. അതേസമയം ഉത്രയുടെ വീട്ടിലെത്തിയ പ്രതി താന്‍ തെറ്റൊന്നും ചെയ്തിട്ടിലെന്ന് പറയുന്നുണ്ടായിരുന്നു.
സംഭവത്തില്‍ സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്ബുപിടുത്തക്കാരന് സുരേഷിനെയും ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.