ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ 499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4948 ആയി ഉയര്‍ന്നു. നിലവില്‍ 8268 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 60 ശതമാനം വരും.സംസ്ഥാനത്ത് ഇതുവരെ 399 പേര്‍കൂടി കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതായി ഉത്തര്‍പ്രദേശ് ആരോഗ്യവിഭാഗം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​​. 1,49,348 പേരാണ്​ ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌ നിലവില്‍​ ചികില്‍സയിലുള്ളത്​. ആകെ മരണം 9,195 ആയും ഉയര്‍ന്നു. മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ ബാധ ഏറ്റവും കൂടുതലുള്ളത്​.

ഐ.സി.എം.ആറിന്‍െറ കണക്കുകളനുസരിച്ച്‌​ 56.5 ലക്ഷം സാമ്ബിളുകള്‍ ഇതുവരെ പരിശോധിച്ചു. 1.51 ലക്ഷം സാമ്ബിളുകളാണ്​ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്​.