ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്മരണകളുയര്‍ത്തി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍. ഈസ്റ്റര്‍ പ്രമാണിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കൊറോണ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തിയിരുന്നു.
കൊറോണ പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം നേര്‍ന്നു. ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്‍റെ നാളുകളില്‍ വിശ്വാസികള്‍ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
പതിനായിരത്തോളം പേരുടെ സാന്നിദ്ധ്യത്തില്‍ നടക്കാറുള്ള ചടങ്ങില്‍ ഇക്കുറി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പങ്കെടുത്തത് രണ്ട് ഡസനോളം പേര്‍ മാത്രമായിരുന്നു. പതിവ് ചടങ്ങുകളില്‍ പലതും ഒഴിവാക്കിയായിരുന്നു ആഘോഷങ്ങള്‍. ലോകമെമ്ബാടുമുള്ള ക്രൈസ്തവ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി പാതിരാ കുര്‍ബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരുന്നു.