കാഠ്മണ്ഡു: ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം സമാധാനപരമായി പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്ന് നേപ്പാള്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ലോകസമാധാനത്തിനായി നേപ്പാള്‍ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുന്നതായും മന്ത്രാലയം പറഞ്ഞു.
കാലാപാനിക്ക് സമീപം നേപ്പാള്‍ പട്ടാള ക്യാമ്ബ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യ-ചൈന തര്‍ക്കത്തെ പരാമര്‍ശിച്ച് നേപ്പാള്‍ രംഗത്തെത്തിയത്.
നേരത്തെ ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗാമാക്കാനുള്ള ബില്ല് നേപ്പാള്‍ പാസാക്കിയിരുന്നു.