തിരുവനന്തപുരം: അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചൈന വിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി ഗായകന്‍ നജീം അര്‍ഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ചൈനയെ ബഹിഷ്‌കരിക്കാനായി ‘ബോയ്‌ക്കോട്ട് ചൈന’ ക്യാമ്പയിന്‍ ആരംഭിച്ചത്.

‘നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. തന്റെ ഫോണും ചൈനയുടേതല്ലെന്നും അദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.