ടോക്യോ: ഇന്ത്യക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആദ്യമായി സ്വര്‍ണം ലഭിച്ചു. ഇന്ന് നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ആണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ചോപ്ര എറിഞ്ഞത് 87.58 ദൂരം ആണ്. ഇത് ഭേദിക്കാന്‍ ആര്‍ക്കും കഴിയാതെവന്നതോടെയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്.
ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഫൈനലില്‍ ചോപ്ര പുറത്തെടുത്തത്. ഒറ്റയേറില്‍ യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് തരാം നേടിയത്. ഇപ്പോള്‍ അതിനെയും മറികടന്നാണ് നീരജ് ചോപ്ര ഫൈനലൈല് എറിഞ്ഞത്. തന്റെ ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് ചോപ്രയെറിഞ്ഞത്. രണ്ടാം ശ്രമത്തിലാണ് സ്വര്‍ണം കണ്ടെത്തിയ ദൂരം. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റര്‍ എറിഞ്ഞപ്പോള്‍ തുടര്‍ന്നുള്ള രണ്ട് ശ്രമണങ്ങളും ഫൗള്‍ ആയി. ജര്‍മന്‍ താരംവും, ലോക ഒന്നാം നമ്പറുമായി ജൊഹന്നാസ് വെറ്റര്‍ ഫൈനലില്‍ നിരാശപ്പെടുത്തി.



