വാഷിങ്ടണ്‍: യു.എസിലെ ഇന്ത്യക്കാര്‍ക്ക് എച്ച്-വണ്‍ ബി നോണ്‍ ഇമിഗ്രേഷന്‍ ഹ്രസ്വകാല തൊഴില്‍വിസ ലഭിക്കുന്നതിന് തടസ്സമായ ട്രംപ് ഭരണഭരണകാലത്തെ നിയമം ജോ ബൈഡന്‍ ഭരണകൂടം ഒഴിവാക്കി. അമേരിക്കക്കാരെ ദോഷകരമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ഒക്ടോബറില്‍ ‘പ്രത്യേക തൊഴില്‍’ എന്നതിലെ നിര്‍വചനം ട്രംപ് ഭരണകൂടം കൂടുതല്‍ ചുരുക്കി വിദേശികള്െക്കതിരാക്കി മാറ്റിയത്. ഇതുപ്രകാരം ബാച്ചിലര്‍ ബിരുദം യോഗ്യത അല്ലാതായിരുന്നു. മറിച്ച് ചെയ്യുന്ന ജോലിയുമായി ബന്ധമുള്ള ബാച്ചിലര്‍ ബിരുദം നിര്‍ബന്ധമാക്കി.
ബൈഡന്‍ ഭരണകൂടം ഇത് ആഭ്യന്തര സുരക്ഷ വകുപ്പ് ചട്ടങ്ങളില്‍നിന്ന് നീക്കിയതോടെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി. യോഗ്യരായ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ മറികടക്കാന്‍ എല്ലാ വര്‍ഷവും അമേരിക്ക കമ്ബനികള്‍ക്ക് 85,000 എച്ച്-വണ്‍ ബി വിസ അനുവദിക്കുന്നുണ്ട്. ഇതില്‍ 70 ശതമാനത്തില്‍ കൂടുതലും നിയമിക്കപ്പെടുന്നത് ഇന്ത്യക്കാരാണ്.



