ഇടുക്കി: മഴ ശക്തമാകുന്നതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്ന് രണ്ട് അണക്കെട്ടുകള്‍ തുറക്കും. പാംബ്ല, കല്ലാര്‍ക്കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. രാവിലെ 10 മണിക്കാണ് ഷട്ടറുകള്‍ യര്‍ത്തുക. പരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ടുള്ള മഴ ലഭിക്കുന്നുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി ഇരട്ട ന്യുനമര്‍ദ്ദം രൂപംകൊള്ളുന്നതിനാല്‍ സംസ്ഥാനത്ത് വ്യാപകമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
ഇടുക്കിയില്‍ ഇന്ന് രണ്ട് അണക്കെട്ടുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം
