ഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് . കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണ തില്‍ തമിഴ്നാട് ഗുജറത്തിനെ മറികടന്നു , രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81970 ആയി. 2649 പേര് മരിച്ചു. അതേസമയം മിസോറാം സംസ്ഥാനത്തിന്റെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. കൂടാതെ പ്രതീക്ഷയുയര്‍ത്തി രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 34.1 ശതമാനമായി ഉയര്‍ന്നു.
തമിഴ്നാട്ടില്‍ അകെ കോവിഡ് ബാധിതരുടെ എണ്ണം 10,108 ആയി. 24 മണിക്കൂറിനിടെ 434 കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ഗുജറത്തില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തോടടുത്തു . ഡല്‍ഹിയില്‍ പുതുതായി 425 പേര് കൂടി കായലും ബത്ത സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 8895 ആയി.