മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3254 പേര്‍ക്ക്. 24 മണിക്കൂറിനിടെ 149 പേര്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കാജനകമായി തന്നെ തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 94,041 ആയി. 44,517 പേര്‍ രോഗ മുക്തി നേടി. 3438 പേര്‍ ഇതുവരെ രോഗ ബാധയെ തുടര്‍ന്ന് മരിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ കേസുകളുള്ളത്. 52,667 പേര്‍ക്കാണ് ഇവിടെ രോ​ഗം ബാധിച്ചത്.